Monday, January 20, 2025
HomeNewsKeralaവീടിന്റെ ടെറസില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തി ദന്തഡോക്ടര്‍: കണ്ടെത്തിയത് ഒരാള്‍പ്പൊക്കത്തില്‍ വളര്‍ന്ന കഞ്ചാവ് ചെടികള്‍

വീടിന്റെ ടെറസില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തി ദന്തഡോക്ടര്‍: കണ്ടെത്തിയത് ഒരാള്‍പ്പൊക്കത്തില്‍ വളര്‍ന്ന കഞ്ചാവ് ചെടികള്‍

വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ ദന്ത ഡോക്ടര്‍ അറസ്റ്റിലായി. റാന്നി സ്വദേശി തോമസ് മാത്യൂവിനെയാണ് എക്‌സൈസ് പിടികൂടിയത്. റാന്നിയിലെ വീടിന്റെ ടെറസിലായിരുന്നു തോമസ് മാത്യു കഞ്ചാവ് ചെടി വളര്‍ത്തിയത്. ചെടിച്ചട്ടിയില്‍ ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന മൂന്നു കഞ്ചാവ് ചെടികള്‍ കണ്ടെത്തി.

ഡോക്ടര്‍ വീട്ടില്‍ കഞ്ചാവ് വളര്‍ത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയായി നീരിക്ഷിച്ചു വരികയായിരുന്നു. കഞ്ചാവ് ചെടികളാണ് എന്ന് ഉറപ്പു വരുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് സംഘം പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത ഡോക്ടറെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments