വീട്ടിനുള്ളില്‍ നിന്നു സ്വര്‍ണാഭരണം മോഷ്ടിച്ച കള്ളന്‍ സിസി ടിവിയും മോഷ്ടിച്ചു

0
34

തിരുവനന്തപുരം: ഈ കള്ളനെ സമ്മതിച്ചേപറ്റു. വീടിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണവും പണവും മോഷ്ടിച്ച കള്ളന്‍ ഈ കള്ളത്തരം നടത്തിയ തന്നെ പിടികൂടാതിരിക്കാനായി വീട്ടിലെ സിസി ടിവിയും മോഷ്ടിച്ചുകൊണ്ടുപോയി. തിരുവനന്തപുരം കിഴക്കേകോട്ട മാങ്കോട്ട് കടവിലാണ് സംഭവം. വീട് കുത്തിതുറന്ന് കവര്‍ച്ച നടത്തിയ കള്ളന്‍ എട്ടു പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടായിരം രൂപയും അപഹരിച്ചു. .തുടര്‍ന്നാണ് വീട്ടിലെ സിസിടിവി കാമറ തകര്‍ത്ത് സിസിടിവിയുടെ കാമറകള്‍ നശിപ്പിക്കുകയും ഡിവിആര്‍ മോഷ്ടിക്കുകയും ചെയ്തു. മാങ്കോട്ട് കടവ് ചിറപ്പാലത്തിന് സമീപം ഫാത്തിമയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഫാത്തിമയും കുടുംബവും രണ്ട് ദിവസം വീട്ടില്‍ ഇല്ലായിരുന്നു.കഴിഞ്# ദിവസം വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. വീട്ടിലെ മുന്‍വശത്തെയും കിടപ്പുമുറിയിലെയും വാതിലുകള്‍ തകര്‍ത്തു അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ടു പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടായിരം രൂപയും മോഷ്ടാക്കള്‍ അപഹരിച്ചു. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ നശിപ്പിക്കുകയും സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും ഡിവിആറും മോഷ്ടാക്കള്‍ അപഹരിച്ചു കൊണ്ട് പോയി. ഫാത്തിമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് പോലീസും വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply