വീഡിയോ പുറത്തുവിടുമെന്നു പറഞ്ഞ് പതിനഞ്ചുകാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു

0
34

ആലപ്പുഴ: വീഡിയോ പുറത്തുവിടുമെന്നു പറഞ്ഞു പതിനഞ്ചുകാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ച സംഭവത്തില്‍രണ്ടുപേര്‍ അറസ്റ്റില്‍.പത്തനംതിട്ട കൊടുമണില്‍ സതീഷ് ഭവനത്തില്‍ ഹരികൃഷ്ണന്‍ (24) എഴുപുന്ന പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ എരമല്ലൂര്‍ പടിഞ്ഞാറെ കണ്ണുകുളങ്ങരയില്‍ ലത (46) എന്നിവരെയാണ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ ചേര്‍ത്തല സ്വദേശിയായ പതിനഞ്ചുകാരിയെ ഹരികൃഷ്ണന്‍ പല പ്രാവശ്യം എരമല്ലൂരിലെ ലതയുടെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തുവെന്നുമാണ് പരാതി. പെണ്‍കുട്ടിയുടെ ഫോട്ടോയും വീഡിയോയും കാണിച്ച് ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷിണിപ്പെടുത്തിയാണ് തുടര്‍ന്നും പീഡിപ്പിച്ചത്. ഭീഷിണി തുടരെ തുടരെ വരാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും നടപടികള്‍ക്കുമായി പരാതി അരൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അരൂര്‍ പൊലീസ് പിടികൂടിയത്. ലതയുടെ വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തികള്‍ നടക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

Leave a Reply