‘വെറുമൊരു ജലദോഷമല്ലേ…കാര്യമാക്കിയില്ല’; യുവതിക്ക് നഷ്ടമായത് കൈകളും കാലുകളും

0
28

ചെറിയ ഒരു ജലദോഷം വന്നാല്‍ അത്ര കാര്യമായെടുക്കാതെ അവഗണിച്ചു കളയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ അതൊന്നും നിസാരമായി കാണരുതെന്ന് തെളിയിക്കുന്നതാണ്‌
അമേരിക്കകാരിയായ ടിഫാനി കിങിയുടെ അനുഭവ കഥ. ചെറിയ ഒരു ജലദോഷം വന്ന് ടിഫാനിയില്‍ നിന്ന് കവര്‍ന്നു കൊണ്ടു പോയത് സ്വന്തം കൈകളും കാലുകളും. ഡെന്റല്‍ ടെക്‌നീഷ്യനുമായ ടിഫാനി കാമുകന്‍ മോയില്‍ ഫാനോഹെമയ്‌ക്കും ആറ് കുട്ടികള്‍ക്കുമൊപ്പാമാണ് കഴിഞ്ഞിരുന്നത്.

20 വയസ്സുള്ളപ്പോള്‍ ടിഫാനിക്ക് ആര്‍ത്രൈറ്റിസ് പിടിപെടുകയും തുടര്‍ന്നത് പരിഹരിക്കാന്‍ ഇമ്മ്യൂണോസപ്രസ്സെന്റ് മരുന്നു ദീര്‍ഘകാലം ഉപയോഗിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ടിഫാനിക് കൂടെക്കൂടെ ജലദോഷം വരുന്നത് പതിവായിരുന്നു. അതിനാല്‍ കഴിഞ്ഞ ജനുവരിയില്‍ ജലദോഷം വന്നപ്പോഴും അത്ര കാര്യമാക്കിയില്ല. എന്നാല്‍ രാത്രിയില്‍ ശക്തമായ ശ്വാസതടസ്സം ഉണ്ടായതോടെ ടിഫാനിയെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും ബോധം നഷ്ടപ്പെട്ടിരുന്നു.

പരിശോധനയില്‍ ടിഫാനിക്ക് ബാക്ടീരിയല്‍ ന്യുമോണിയ സ്ഥിരീകരിച്ചു. ടിഫാനിയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു. കരള്‍, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയായി. ജീവന്‍ രക്ഷിക്കാനാകുമോ എന്നു തന്നെ സംശയമാണെന്ന് ഡോക്ടര്‍ വിധിച്ചു. എങ്കിലും അവള്‍ ജീവിതത്തിലേക്ക് തിരികെ വരുമെന്ന് പങ്കാളിയായ മോയില്‍ വിശ്വസിച്ചു.

കൈകാലുകളിലെ രക്തയോട്ടം കുറഞ്ഞതോടെ കൈകളും കാലും മുറിച്ചു നീക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പും നല്‍കി. കഠിനപരിശ്രമങ്ങള്‍ക്ക് ഒടുവില്‍ ടിഫാനിയുടെ ജീവന്‍ രക്ഷിക്കാനായി. പക്ഷേ കൈകാലുകള്‍ അവള്‍ക്ക് മുന്നോട്ടുള്ള ജീവിതത്തില്‍ കൂട്ടിനില്ലായിരുന്നെന്ന് മാത്രം. ഇപ്പോള്‍ നഷ്ടങ്ങളെല്ലാം മറന്ന് കാമുകനായ മോയിനും ആറ് കുട്ടികളുമൊപ്പം സന്തോഷകരമായ അന്തരീഷത്തിലേക്ക് തിരികെ നടക്കാനുള്ള ശ്രമത്തിലാണ് ടിഫാനി.

Leave a Reply