വേണ്ടത് കേരള മോഡൽ റിക്രൂട്ട്മെന്റ് :കോവിഡ് ഭീതിയിലും നഴ്സ്മാരില്ലാതെ യുകെ. ഓവർസീസ് നേഴ്സ്മാർക്ക് അവസരം നൽകണമെന്ന ആവശ്യം ശക്തം

0
32

International Desk

Raju george

ലണ്ടൻ : കൊറോണ വൈറസ് രാജ്യത്ത് ആകെ പടർന്നു പിടിക്കുമ്പോൾ ആവശ്യത്തിന് നഴ്സ് മാർ ഇല്ലാതെ വട്ടം കറങ്ങുകയാണ് യുകെ. ക്രമാതീതമായി രോഗികളുടെ എണ്ണം കൂടുമ്പോഴും ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ലാതെയും പരിചാരകരുടെ അഭാവത്തിലും പ്രതിരോധ നടപടികൾ താറുമാറായി കിടക്കുന്നു.

അതിനിടെ ബർമിംഗ്ഹാം വിമാനത്താവളം മോർച്ചറി ആക്കുവാൻ പോകുന്നുവെന്ന വാർത്ത പരന്നതോടെ ജനങ്ങൾ കൂടുതൽ പരിഭ്രാന്തരായി. ആളുകൾ മരിച്ചു വീഴുമ്പോൾ മാത്രം സൗകര്യം ഒരുക്കാതെ മരണങ്ങൾ ഒഴിവാക്കുവാൻ കൂടുതൽ പരിചാരകരെ നിയമിക്കണമെന്നും സൗകര്യങ്ങൾ ഒരുക്കണമെന്നുമുള്ള ആവശ്യങ്ങൾ യുകെയിൽ എങ്ങും ശക്തമായി.

നഴ്സിംഗ് രംഗത്ത് പരിചയവും ഇംഗ്ലീഷ് ഭാഷയിൽ പ്രാഗല്ഭ്യവും ഉള്ള നിരവധി നേഴ്സ്മാർ സന്നദ്ധരായി മുൻപിലേക്ക് വന്നതോടെ ഇവർക്ക് അടിയന്തരമായി ജോലി നൽകുവാനുള്ള ചർച്ചകളാണ് ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നത്. ഇതിനെ സംബന്ധിച്ച് പ്രധാനമന്ത്രിഉൾപ്പെടെ ഉള്ള തലവന്മാർക്ക് പരാതി സമർപ്പിച്ചു കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് വന്ന നേഴ്സ്മാരെപ്പറ്റി മുൻ എംപി നടത്തിയ പരസ്യ പ്രസ്താവനയും അനുകൂലമാകുമെന്നുള്ള പ്രതീക്ഷയാണ് പൊതുസമൂഹത്തിനുള്ളത്.

Leave a Reply