Wednesday, July 3, 2024
HomeNewsKeralaവ്യാജ ഐഡി കാർഡ് കേസ്: യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് ചോദ്യം ചെയ്യും

വ്യാജ ഐഡി കാർഡ് കേസ്: യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് ചോദ്യം ചെയ്യും

വ്യാജ ഐഡി കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. വിവാദ ആപ്പ് ഉപയോഗിച്ചതടക്കമുള്ള കാര്യങ്ങളിലാകും ചോദ്യം ചെയ്യൽ. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവരെ നോട്ടീസ് അയച്ച് വിളിച്ചു വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഏജൻസി വിവരം കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പൊലീസ് ഉൾപ്പെടുത്തും. കേസ് സിബിഐക്ക് വിടുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ കൃത്രിമം നടന്നിട്ടില്ലെന്ന നിലപാടാണ് യൂത്ത് കോൺഗ്രസ് ആവർത്തിക്കുന്നത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ കൃത്രിമം നടന്നുവെന്ന് ബിജെപി ആരോപിച്ചിരിക്കുന്നു.

വിഷയം രാജ്യരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിക്കും കെ.സി വേണുഗോപാലിനും എം.എം ഹസ്സനുമുള്‍പ്പെടെ വ്യാജ തിരച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണത്തെ കുറിച്ച് അറിയാമെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. കേരള, കര്‍ണാടക നേതാക്കള്‍ക്ക് വ്യാജ തരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണത്തില്‍ പങ്കുണ്ടെന്നും മലയാളിയും കര്‍ണാടക കോണ്‍ഗ്രസ്സിലെ ഉന്നത നേതാവുമായ എന്‍.എ ആരിഫിന്റെ മകനും കർണാടകയിലെ യൂത്ത്‌ കോണ്‍ഗ്രസ് പ്രസിഡന്റുമായ ഹാരിസ് ആലപ്പാടനും ചേര്‍ന്നാണ് വ്യാജ തിരച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments