Monday, January 20, 2025
HomeNewsKeralaവ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യ കസ്റ്റഡിയില്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യ കസ്റ്റഡിയില്‍

കോഴിക്കോട്:  എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ച കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ കസ്റ്റഡിയില്‍. കേസ് എടുത്ത് പതിനഞ്ച് ദിവസം കഴിഞ്ഞതിന് ശേഷമാണ് കെ വിദ്യയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. 

കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നാണ് ഇവരെ അഗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വിദ്യയെ പിടികൂടിയത്. വിദ്യയുമായി പൊലീസ് സംഘം അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തുമെന്നാണ് സൂചന. നാളെ രാവിലെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. 

വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments