Sunday, January 12, 2025
HomeNewsKeralaശബരിമലയിലെ തിരക്ക്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോ​ഗം

ശബരിമലയിലെ തിരക്ക്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോ​ഗം

പത്തനംതിട്ട: ശബരിമല തീർഥാടനത്തിന്റെ സു​ഗമമായ നടത്തിപ്പ് സംബന്ധിച്ചു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോ​ഗം. രാവിലെ പത്ത് മണിക്ക് ഓൺലൈനായാണ് യോ​ഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസി‍ഡന്റ്, ഡിജിപി എന്നിവർ യോ​ഗത്തിൽ പങ്കെടുക്കും. 

കഴിഞ്ഞ ദിവസങ്ങളിൽ തിരക്കു വർധിച്ചതിനെ തുടർന്നു തീർഥാടകർ ബ​​ദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് യോ​ഗം. ദർശനത്തിനായി മണിക്കൂറുകളോളമാണ് തീർഥാടകർ കാത്തു നിന്നത്. അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് യോ​ഗം ചേരുന്നത്. 

അതിനിടെ ശബരിമലയിൽ തിരക്ക് തുടരുകയാണ്. പമ്പയിലും നിലയ്ക്കലിലും ആവശ്യത്തിനു കെഎസ്ആർടിസി സർവീസുകൾ നടക്കുന്നില്ലെന്നു ആരോപിച്ച് രാത്രി വൈകിയും തീർഥാടകർ പ്രതിഷേധിച്ചു. വിവിധ ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടാണ് പൊലീസ് ​ഗതാ​ഗതം നിയന്ത്രിക്കുന്നത്. 

തിരക്ക് നിയന്ത്രിക്കാൻ ശബരിമലയിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ചു സന്നിധാനത്തിന്റെ ചുമതലയുള്ള എഡിജിപി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഹൈക്കോടതി വിഷയം പരി​ഗണിക്കുന്നത്. തിരക്ക് സംബന്ധിച്ചു ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. നിലയ്ക്കലിലെ പാർക്കിങ് സംബന്ധിച്ച പ്രശ്നങ്ങൾ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ പത്തനംതിട്ട എസ്പിയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments