ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ്: ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും; സിസിടിവി ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു

0
24

കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും, അതിനാല്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 

തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. 
മേല്‍ശാന്തി തെരഞ്ഞെടുപ്പിനായി പേരെഴുതി തയ്യാറാക്കിയ കടലാസുകള്‍ എല്ലാം ഒരേ രീതിയില്‍ അല്ല മടക്കിയതെന്നും ഇത് അട്ടിമറി ലക്ഷ്യമിട്ടാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. 

കോടതി നിര്‍ദേശപ്രകാരം മേല്‍ശാന്തി നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ശ്രീകോവിലിനു മുന്‍പില്‍ നറുക്കെടുപ്പ് നടക്കുന്നതിന്റെ 19.12 മിനിറ്റുള്ള വിഡിയോ ദൃശ്യങ്ങള്‍ ഇന്നലെ തുറന്ന കോടതിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചിരുന്നു. 

Leave a Reply