Friday, July 5, 2024
HomeHEALTHശരീര ഭാരം കുറയ്ക്കണോ...ഈ കാപ്പി കുടിച്ചോളൂ   

ശരീര ഭാരം കുറയ്ക്കണോ…ഈ കാപ്പി കുടിച്ചോളൂ   

ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പൊതുവെ മുട്ട ഒഴിവാക്കാറാണ് പതിവ് .എന്നാല്‍ ദിവസവും ചൂടു കട്ടൻ കാപ്പിയിൽ പച്ചമുട്ട ചേർത്ത് കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നാണ് കണ്ടെത്തല്‍. കനേഡിയൻ മെൻസ് നാഷണൽ ബാസ്ക്കറ്റ് ബോൾ ടീമിന്റെ പോഷകാഹാര വിദഗ്ധരാണ് പുതിയ കണ്ടെത്തലിനു പിന്നില്‍.

മുട്ട വേവിക്കാതെ കഴിക്കുന്നത് സാല്‍മൊണല്ല മുതലായ ബാക്ടീരിയകള്‍ പെരുകാൻ കാരണമാകും. എന്നാൽ ചൂടു കാപ്പിയില്‍‍ പച്ച മുട്ട ഒഴിക്കുന്നതിലൂടെ ബാക്ടീരിയകള്‍ നശിക്കാന്‍ കാരണമാവുന്നു.

160 ഡിഗ്രി താപനിലയാണ് മുട്ട വേവിക്കാന്‍ വേണ്ടത്. എന്നാല്‍ കാപ്പിയുണ്ടാക്കാൻ 200 ഡിഗ്രി താപനില വേണം. ഈ ഉയർന്ന ചൂടിൽ മുട്ട ചേര്‍ക്കുന്നത് സുരക്ഷിതമാണ്. കൂടാതെ മുട്ടയുടെ മഞ്ഞയിൽ അടങ്ങിയ പോഷകങ്ങളും ഗുണം ചെയ്യും .

ചൂടു കട്ടൻ കാപ്പിയിൽ പച്ചമുട്ട ചേർത്ത് കഴിക്കുന്നത് ഹംഗറി, വിയറ്റ്നാം, സ്കാൻഡിനേവിയ മുതലായ രാജ്യങ്ങളില്‍ പണ്ടുമുതലേ പതിവാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments