ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു ജയിലില്‍ തടവില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികലയുടെ ഭര്‍ത്താവ് എം. നടരാജന്‍ (74) അന്തരിച്ചു. ചെവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം.
ശ്വാസകോശത്തില്‍ അണുബാധയെതുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അഞ്ചുമാസം മുന്‍പ് കിഡ്‌നി, കരള്‍ മാറ്റിവക്കലിന് നടരാജന്‍ വിധേയനായിരുന്ന നടരാജനെ കഴിഞ്ഞ 16നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.