Friday, November 22, 2024
HomeNewsKeralaശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ സി.ബി.ഐ നിലപാടറിയിക്കണം,പൊലീസിനെതിരായ കേസ് പൊലീസ് അന്വേഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് ഹൈക്കോടതി

ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ സി.ബി.ഐ നിലപാടറിയിക്കണം,പൊലീസിനെതിരായ കേസ് പൊലീസ് അന്വേഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതി. കസ്റ്റഡി മരണങ്ങള്‍ പൊലീസ് അന്വേഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ സിബിഐ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. കേസ് ശരിയായ ദിശയിലാണ് പോകുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. അന്വേഷണം ശരിയായ ദിശയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് മെയ് നാലിന് വീണ്ടും പരിഗണിക്കും.

മരിച്ച ശ്രീജിത്തിന്റെ ഭാര്യയായ അഖിലയാണ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പൊലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിലും പ്രതി ചേര്‍ത്തതിലും ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നും സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments