Saturday, October 5, 2024
HomeNewsKeralaശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു

ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു

കോഴിക്കോട്

കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. 2019 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയാണ്. ജൂൺ 11വൈകിട്ട് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ മുൻപാകെയാണ് ചുമതലയേറ്റത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാഴ്ച തിരുവനന്തപുരത്ത് ക്വാറന്റൈനിലായിരുന്നു. കോവിഡ് കാലത്ത് ചുമതലയേൽക്കുന്നത് വലിയ ഉത്തരവാദിത്തമാണ് നൽകുന്നതെന്ന് ശ്രീധന്യ പറഞ്ഞു. ഭരണരംഗത്തെ കുറിച്ച് കൂടുതൽ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ സാധിക്കും. കോഴിക്കോട് എന്റെ രണ്ടാമത്തെ വീടാണ്. ഞാൻ പഠിച്ചതും എന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ചതുമായ ഒരുപാട് ഘടകങ്ങൾ ഇവിടെയുണ്ട്. വലിയൊരു ചുമതലയിലേക്കാണ് കാലെടുത്തുവച്ചത്. ആത്മാർഥയോടെ അതൊക്കെ ചെയ്യും. 2016ൽ ട്രൈബൽ ഡിപ്പാർട്ട്മെന്റ്മായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോൾ തനിക്കുണ്ടായ ഒരു അനുഭവമാണ് സിവിൽ സർവീസിലേക്ക് എത്തിച്ചത്. അന്ന് വയനാട് സബ് കലക്ടറായിരുന്ന, നിലവിൽ കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവുവും നിമിത്തമായി

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments