എസ്ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ഡല്‍ഹിയിലെ കാനറ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ശ്രീനിവാസന്‍ വധക്കേസിലെ 13 ആം പ്രതിക്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നു. മൂന്നാം പ്രതി അബ്ദുള്‍ റഷീദിനാണ് പണം നല്‍കിയിരുന്നത്. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മേലാമുറിയിലെ കടയില്‍ കയറിയാണ് ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഉന്നത നേതൃത്വങ്ങളുടെ അറിവോടെയാണ് ശ്രീനിവാസന്റെ കൊലപാതകം നടന്നതെന്ന ആരോപണം തെളിയിക്കുന്നതാണ് ഈ ഇടപാട്. ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.