മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായ ശ്രീ പി ജെ ജോസഫ് സാർ ജന്മദിനത്തിന്റെ നിറവിലെത്തിനിൽക്കുമ്പോൾ പ്രകൃതിയ്ക്കും കർഷകനും നാടിനും വേണ്ടി ജീവിതം സമർപ്പിച്ച ജനകീയ നേതാവിന് എല്ലാവിധ ആശംസകളും യൂത്ത് ഫ്രണ്ട്(എം) സംസ്‌ഥാന കമ്മിറ്റിയ്ക്ക് വേണ്ടി നേരുകയാണ്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായ് കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക മണ്ഡലത്തിൽ പകരം വെക്കാനില്ലാത്ത സാന്നിധ്യമാണ് ശ്രീ പി ജെ ജോസഫ് സാർ. കേരള കോൺഗ്രസ് പാർട്ടിയുടെയും യുഡിഎഫിന്റെയും നേതാവ് എന്ന നിലയിൽ സമാനതകളില്ലാത്ത രാഷ്ട്രീയ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രി, യുഡിഎഫിന്റെ പ്രഥമ കൺവീനർ, നിരവധി തവണ മന്ത്രി, 1970 മുതൽ തൊടുപുഴ എംഎൽഎ, ഗാന്ധിജി സ്റ്റഡി സെന്റർ സ്‌ഥാപകൻ തുടങ്ങി മറ്റാർക്കും അവകാശപ്പെടാനാവാത്ത നേട്ടങ്ങൾ പി ജെ ജോസഫ് സാറിന് സ്വന്തമാണ്.

കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് പി ജെ ജോസഫ് സാറിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ജൈവ കൃഷിയുടെ കണ്ടെത്തലും വികാസവും തുടങ്ങി കോവിഡ് കാലത്ത് നടത്തിയ അഗ്രി ചലഞ്ച് വരെ നിരവധി പദ്ധതികൾ കാർഷിക മേഖലയിൽ നടപ്പിലാക്കി.

എല്ലാവർഷവും തൊടുപുഴയിൽ നടത്തുന്ന കാർഷിക മേള ദേശിയ ശ്രദ്ധ പിടിച്ചുപറ്റിയ സംരംഭമാണ്. 1989 ൽ കോട്ടയത്ത് ആരംഭിച്ച കാർഷിക മേള ഇന്നും തൊടുപുഴ കേന്ദ്രമാക്കി നടക്കുന്നു. 2005ൽ അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ എപിജെ അബ്ദുൽ കലാം, 2000 ൽ കേന്ദ്രമന്ത്രിയായിരുന്ന നിതീഷ്‌കുമാർ എന്നിവരുടെ സാന്നിധ്യം മേളയെ ശ്രദ്ധേയമാക്കി.

കാർഷിക മേളയുടെ പശ്ചാത്തലത്തിൽ ജൈവ കൃഷി ദേശിയ നയമാക്കി പ്രഖ്യാപിച്ചത് ശ്രീ പി ജെ ജോസഫ് സാറിന്റെ ആശയങ്ങളെ ദേശിയ തലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ്. മാലിന്യമില്ലാത്ത മലായാള നാട് എന്ന ആശയം മാലിന്യ മുക്ത കേരളത്തിനായി അദ്ദേഹം അവതരിപ്പിച്ചു.

വിദ്യാഭാസ വകുപ്പ് മന്ത്രി എന്ന നിലയിലും എം ജി സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്ന നിലയിലും കാലാനുസൃതമായ മാറ്റം വിദ്യാഭ്യാസ കൊണ്ടുവന്നു. പ്രീഡിഗ്രിയെ കോളേജ് തലത്തിൽ നിന്ന് വേർപെടുത്തുകയും പിന്നീട് പ്ലസ് ടു സംവിധാനം ഏർപ്പെടുത്തുകയും ചെയ്‌തത് വലിയ വിദ്യാഭ്യാസ വിപ്ലവമായിരുന്നു. എല്ലാ പഞ്ചായത്തുകളിലും പ്ലസ് ടു സ്കൂളുകൾ യാഥാർഥ്യമാവുകയും മെഡിക്കൽ എൻജിനിയറിങ് പഠനത്തിനായി കേരളത്തിൽ സ്‌ഥാപനങ്ങൾ ആരംഭിച്ചത് അന്യ നാടുകളെ ആശ്രയിക്കുന്ന പ്രതിസന്ധിയ്ക്ക് പരിഹാരം കാണുകയും ചെയ്തു.

റോഡുകളുടെ നിർമ്മാണം അന്താരാഷ്ട്ര നിലവാരത്തിൽ എത്തിച്ച കെ എസ് ടി പി പദ്ധതി ആവിഷ്ക്കരിക്കുകയും 1987 കാലഘട്ടത്തിൽ ഭവന നിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരികയും രാജ്യത്തെ ഏറ്റവും മികച്ച മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

രാഷ്ട്രീയക്കാരനെന്നത്തിലുമുപരി പച്ചയായ മനുഷ്യനെയാണ് ജോസഫ് സാറിൽ കാണാൻ കഴിയുക. ജാതിമത രാഷ്ട്രീയ ഭേദമന്യേ ഏതൊരാൾക്കും സമീപിയ്ക്കുവാൻ കഴിയുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് പി ജെ ജോസഫ് സാർ. സത്യസന്ധമായ ഇടപെടലുകളും നിലപാടുകളിൽ ഉറച്ചുനിന്നുള്ള സമീപനങ്ങളും തീരുമാനങ്ങൾ എടുക്കുവാനും അവ നടപ്പിലാക്കുവാനുള്ള ആർജ്ജവവുമാണ് പൊതുരംഗത്തെ യുവ തലമുറയ്ക്ക് പി ജെ ജോസഫ് സാറിൽ നിന്ന് പഠിയ്ക്കുവാൻ ഉള്ളത്.

ജനപങ്കാളിത്തത്തിടെയുള്ള വികസന പദ്ധതി രൂപീകരണവും കാർഷിക-വിദ്യാഭ്യാസ-അടിസ്‌ഥാന മേഖലയിലെ സമഗ്ര വികസനവും തുടരാൻ കേരള നാടിനായ് കാലം കരുതി വെച്ച കർഷക പോരാളിയ്ക്ക് കരുത്തുപകരാം.