കാലിഫോർണിയ: ഷില്ലോങ് ആർച്ച് ബിഷപ്പും മലയാളി വൈദികനും സഞ്ചരിച്ച കാർ അമേരിക്കയിലെ കാലിഫോർണിയയിൽ അപകടത്തിൽ പെട്ട് ഇരുവരും മരിച്ചു. വ്യാഴാഴ്ച അമേരിക്കൻ സമയം രാത്രി പതിനൊന്നുമണിയോടെയയാിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികനായ ഫാ ജോസഫ് പാറേക്കാട്ടിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലിഫോർണിയയിലെ ക്ലിയർ ലേക്കിലേക്ക് പോവുകയായിരുന്നു മൂവരും. കൊലുസ കൗണ്ടിയിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
സലേഷ്യൻ സഭാംഗങ്ങളാണ് ആർച്ച് ബിഷപ്പ് ഡൊമിനിക് ജാലയും ഫാ മാത്യു വെള്ളാങ്കലും.
ന്യൂയോർക്കിൽ നടക്കുന്ന ലിറ്റർജി ഇന്റർനാഷണൽ കമ്മീഷൻ യോഗത്തിൽ പങ്കെടുക്കാനായി അമേരിക്കയിലെത്തിയതായിരുന്നു ആർച്ച് ബിഷപ്. കാലിഫോർണിയയിലെ ഡാൻവില്ലെ സെന്റ് ഇസിദോർ പള്ളി വികാരിയാണ് ഫാ. മാാത്യു