ഷെയ്ഖ് ഹസീന യൂറോപ്പിലേക്ക്? രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യ വിടുമെന്ന് സൂചന

0
54

ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യൂറോപ്പിലേക്ക് തിരിച്ചെന്ന് സൂചന. രണ്ട് ദിവസത്തിനുള്ളില്‍ ഹസീന ഇന്ത്യ വിടുമെന്നാണ് അഭ്യൂഹങ്ങള്‍. ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ബംഗ്ലാദേശ് മുന്‍ മന്ത്രിയെ വിമാനത്താവളത്തില്‍ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കലാപത്തിന് പിന്നാലെ ബംഗ്ലാദേശ് പാര്‍ലെമന്റ് പിരിച്ചുവിട്ടിരിക്കുകയാണ്.

സൈനികനേതൃത്വത്തിലുള്ള സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവുമായ ഖാലിദ് സിയയെ തടവറയില്‍ നിന്നും മോചിപ്പിച്ചു. ഇടക്കാല സര്‍ക്കാര്‍ ഉടന്‍ നിലവില്‍ വരുമെന്ന് സൈനിക മേധാവി വഖാര്‍-ഉസ്-സമാന്‍ പറഞ്ഞു. നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാരിനെ നയിക്കണമെന്നാണ് വിദ്യാര്‍ത്ഥി നേതാക്കളുടെ ആവശ്യം.

ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടാനുള്ള ഹസീനയുടെ നീക്കങ്ങള്‍ വിജയത്തിലേക്കെന്നാണ് സൂചന.ഷെയ്ക്ക് ഹസീന, സഹോദരി രഹാന എന്നിവര്‍ക്ക് ബ്രിട്ടന്‍ രാഷ്ട്രീയ അഭയം നല്‍കുമെന്നാണ് വിവരം. അന്തിമ ധാരണയുണ്ടായ ശേഷം ഹസീന ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് പോകും.രഹാനയുടെ മകന്‍ തുലിപ് സിദ്ദിഖ് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ലേബര്‍ പാര്‍ട്ടി അംഗമാണ്.

Leave a Reply