വാഷിംഗ്ടന്‍: ദത്തെടുത്ത കുട്ടി അതി ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ മലയാളിയായ വളര്ത്തച്ഛന് ജീവപര്യന്തം യുഎസില്‍ കോളിളക്കമുണ്ടാക്കിയ ഷെറിന് മാത്യൂസ് എന്ന മൂന്നുവയസുകാരിയുടെ കൊലപാതകത്തിലാണ് വളര്ത്തച്ഛന് വെസ്ലി മാത്യൂസിന് ജീവപര്യന്ത ശിക്ഷ വിധിച്ചത്. 2017 ഒക്ടോബറിലാണ് നാടിനെ നടുക്കിയ ഷെറിന് മാത്യു കൊലപാതകം. മലയാളി ദമ്പതികളായ വെസ്ലി മാത്യൂസും സിനി മാത്യൂസും ബിഹാറില്‍ നിന്ന് ദത്തെടുത്ത ഷെറിന് ദുരൂഹ സാചര്യത്തില്‍ കൊല ചെയ്യപ്പെടുകയായിരുന്നു. കേസില്‍ വളര്‍ത്തമ്മ സിനി മാത്യൂസിനെും പോലീസ് പിടികൂടിയിരുന്നു. കുട്ടിയില്‍ ചില മാനസിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ പ്രതികള്‍ക്ക് കുട്ടിയോട് നീരസമുണ്ടാവുകയും തുടര്‍ന്ന് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. പാല് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞു മരിക്കുകയായിരുന്നുവെന്നായിരുന്നു വളര്‍ത്തച്ഛനും അമ്മയും ആദ്യം പറഞ്ഞത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകം ആണെന്നു തെളിയുകയും തുടര്‍ന്ന് വെസ്്ലിയെയും സിനിയെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.