Sunday, September 29, 2024
HomeMoviesMovie Newsസംഗീത ലോകത്ത് വിപ്ലവം ശ്രഷ്ടിച്ച് ദി ഈസ് അമേരിക്ക, അഞ്ച് ദിവസം കൊണ്ട് വീഡിയോ കണ്ടത്...

സംഗീത ലോകത്ത് വിപ്ലവം ശ്രഷ്ടിച്ച് ദി ഈസ് അമേരിക്ക, അഞ്ച് ദിവസം കൊണ്ട് വീഡിയോ കണ്ടത് 7 കോടി പേര്‍

അമേരിക്കയിലെ സംഗീത ലോകത്തെ ഇളക്കി മറിച്ച് ഒരു സംഗീത ആല്‍ബം. ഡോണാള്‍ഡ് മെക്കിന്‍ലി ഗ്ലോവര്‍ ജൂനിയറിന്റെ രണ്ടാമത്തെ വീഡിയോ ആല്‍ബം ‘ദി ഇസ് അമേരിക്ക’ എന്ന ആല്‍ബമാണ് സംഗീത ലോകത്ത് പുത്തന്‍ തരംഗം സൃഷ്ടിക്കുന്നത്. മെയ് 5 ന് യൂട്യൂബില്‍ അപ്പ് ചെയ്ത വീഡിയോ 5 ദിവസം കഴിയുമ്പോഴേക്കും 71,012,830 പേരാണ് കണ്ടുകഴിഞ്ഞത്.

തോക്കുകളാല്‍ സൃഷ്ടിക്കപ്പെട്ട അമേരിക്കയാണ് ദി ഈസ് അമേരിക്ക. വംശീയത, തോക്ക് എന്നിങ്ങനെ ഇന്ന് അമേരിക്ക നേരിടുന്ന പ്രശ്നങ്ങളെ ഗാനം പിന്തുടരുന്നു. കറുത്ത വര്‍ഗ്ഗക്കാരന്‍ ഇന്നും അമേരിക്കയില്‍ നേരിടുന്ന വിവേചനത്തെ ശക്തമായ ഭാഷയിലാണ് ഗ്ലോവര്‍ ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. 2016 ല്‍ ഇറങ്ങിയ ‘അവേക്ക് മൈ ലൗ’ ന് ശേഷം ഗ്ലോവര്‍ ഇറക്കുന്ന വീഡിയോ ആല്‍ബമാണ് ‘ദി ഇസ് അമേരിക്ക’ .

ദക്ഷിണാഫ്രിക്കന്‍ പാട്ടുകളിലെ പോലെ ഒരു കറുത്ത മനുഷ്യന്‍ ഒരു കസേരയില്‍ ഒരു ഗിത്താര്‍ വായിക്കുന്നു. ഗ്ലോവര്‍ ഒരു പിസ്റ്റള്‍ എടുത്ത് തലയുടെ പുറകില്‍ നിന്ന് ഗിറ്റാര്‍ വായിക്കുന്നയാളെ വെടിവെക്കുമ്പോഴാണ് വീഡിയോയിലെ ആദ്യ ഷോക്ക്. ആരാധകര്‍ക്കൊപ്പം ഒട്ടേറെ വിമര്‍ശകരെയും ആല്‍ബം സൃഷ്ടിച്ചു കഴിഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments