ആലുവ: സോഷ്യല്‍ മീഡിയയിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംഘടനകളില്ലാത്ത സമരങ്ങള്‍ അംഗീകരിക്കാനാവില്ല. കത്വ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരം പ്രശ്നങ്ങളുടെ പേരില്‍ ചിലര്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. ഇത്തരം സങ്കുചിത താല്പര്യങ്ങളില് പെട്ടുപോകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.