Wednesday, July 3, 2024
HomeNewsKeralaസംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയുമായി ബിജെപി:ലക്ഷദ്വീപിന്റെ ചുമതലയില്‍ നിന്ന് അബ്ദുള്ള കുട്ടിയെ നീക്കി,കേരള ഘടകത്തിന്റെ...

സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയുമായി ബിജെപി:ലക്ഷദ്വീപിന്റെ ചുമതലയില്‍ നിന്ന് അബ്ദുള്ള കുട്ടിയെ നീക്കി,കേരള ഘടകത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്

ന്യൂഡല്‍ഹി: സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയുമായി ഭാരതീയ ജനതാ പാര്‍ട്ടി. കേരളം, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. കേരള ബിജെപി ഘടകത്തിന്റെ ചുമതല മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ് നല്‍കിയത്. രാധാ മോഹന്‍ അഗര്‍വാളിനാണ് സഹചുമതല. മാത്രമല്ല ലക്ഷദ്വീപിന്റെ ചുമതലയില്‍ നിന്നും അബ്ദുള്ള കുട്ടിയെ നീക്കുകയും ചെയ്തുഅസം മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് ഹരിയാനയുടേയും മംഗള്‍ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതല നല്‍കി. തെലങ്കാനയുടെ സഹ ചുമതല മലയാളിയായ അരവിന്ദ് മേനോനാണ്. ചണ്ഡീഗഡിന്റെ ചുമതല ഇനി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയാകും വഹിക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments