Sunday, January 19, 2025
HomeMoviesGossipsസംവിധായകന്‍ മാത്രമല്ല ഗായകനും ലൈംഗിക താല്‍പ്പര്യത്തോടെ സമീപിച്ചു; ആരോപണവുമായി നടി

സംവിധായകന്‍ മാത്രമല്ല ഗായകനും ലൈംഗിക താല്‍പ്പര്യത്തോടെ സമീപിച്ചു; ആരോപണവുമായി നടി

പ്രമുഖ സംവിധായകന്‍ തന്നെ ലൈംഗികതാല്‍പ്പര്യത്തോടെ സമീപിച്ചു എന്നുള്ള നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍ തെലുങ്ക് സിനിമ ലോകത്തില്‍ വലിയ വിവാദത്തിലേക്ക് തള്ളിവിട്ടത്. ഇത് കെട്ടടങ്ങുന്നതിന് മുന്‍പ് മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഇത്തവണ ഗായകന്‍ ശ്രീ റാമിനെതിരെയാണ് ആരോപണം. ശ്രീ റാം മോശമായ സന്ദേശങ്ങള്‍ തനിക്ക് അയച്ചുവെന്നാണ് നടി പറയുന്നത്. മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നടിയെ കാണാനുള്ള താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും പിന്‍ഭാഗത്തെക്കുറിച്ച് മോശമായി കമന്റുകള്‍ പറയുന്നതും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുമുള്ള സന്ദേശങ്ങളാണ് അയച്ചിരിക്കുന്നത്. ശ്രീ റാമിനെക്കുറിച്ചോര്‍ത്ത് നാണക്കേട് തോന്നുന്നെന്നും പേരില്‍ നിന്ന് ശ്രീ റാം എന്നത് കളയാനുമാണ് പോസ്റ്റിലൂടെ ശ്രീ റെഡ്ഡി പറയുന്നത്. ഗായകനോടൊപ്പമുള്ള ചിത്രത്തോടു കൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ശ്രീറെഡ്ഡിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇതിനെതിരേ പ്രതികരിക്കാന്‍ ഗായകന്‍ തയാറായില്ല. അടുത്തിടെയാണ് സംവിധായകന്‍ ശേഖര്‍ ഉമ്മൂലയ്‌ക്കെതിരേ ആരോപണവുമായി ശ്രീ റെഡ്ഡി രംഗത്തെത്തിയത്. സംവിധായകന്‍ ചില വേഷങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ താന്‍ വഴങ്ങാന്‍ തയ്യാറായില്ലെന്നുമായിരുന്നു ശ്രീയുടെ ആരോപണം. എന്നാല്‍ നടി നുണപറയുകയാണെന്നും തന്റെ കൂടെ ജോലി ചെയ്തവര്‍ക്ക് തന്നെ അറിയാമെന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം. കാസ്റ്റിംഗ് കൗച്ച് വിവാദം ടോളിവുഡിനെ ഇളക്കി മറിക്കുകയാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments