സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറയും, ലിറ്ററിന് ഇനി 12 രൂപ

0
30

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ വെള്ളക്കമ്പനികളുടെ തീരുമാനം. ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില 20 രൂപയില്‍ നിന്ന് 12 രൂപയാകും. പുതിയ നിരക്ക് അടുത്ത മാസം 2ന് നിലവില്‍ വരും. കുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മ്മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേര്‍സ് അസോസിയേഷന്റേതാണ് തീരുമാനം.

നേരത്തേ 10 രൂപയായിരുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 12, 15, 17, 20 എന്നിങ്ങനെ വില ഉയരുകയായിരുന്നു. ജിഎസ്ടി നിലവില്‍ വന്ന ശേഷം സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Leave a Reply