സംസ്ഥാനത്ത് പ്രളയക്കെടുതി നേരിടാനുള്ള മുന്നൊരുക്കത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍

0
29
കണ്ണൂര്‍: സംസ്ഥാനത്ത് പ്രളയക്കെടുതി നേരിടാനുള്ള മുന്നൊരുക്കത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍. ഉദ്യോഗസ്ഥ, വകുപ്പ് തലങ്ങളില്‍ വീഴ്ചയുണ്ടായെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി രാജുവിന്റെ ജര്‍മ്മന്‍ യാത്ര വിവാദമാക്കേണ്ടെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. പ്രളയത്തിന് മുന്‍പാണ് മന്ത്രി യാത്ര തിരിച്ചത്. യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി ഉണ്ടായിരുന്നുവെന്നും ജയരാജന്‍ വ്യക്തമാക്കി.

Leave a Reply