സംസ്ഥാനത്ത് 12 ജില്ലയിൽ യെല്ലോഅലർട്ട്; ചെറു മിന്നൽ പ്രളയ സാധ്യതയും

0
22

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ ജാഗ്രതയില്ലാത്തത്. അതേസമയം നാളെമുതൽ തീവ്രമഴയ്ക്കാണ് സാധ്യത. ഇത് പ്രകാരം നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാകും മഴ കനക്കുക. വ്യാഴാഴ്ച വരെ ഇതേ നിലയിൽ തുടരാനാണ് സാധ്യത. ഇടിമിന്നലോടുകൂടി തുടർച്ചയായി മഴ പെയ്യുന്നതിനാൽ പ്രദേശികമായി ചെറു മിന്നൽ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply