സംസ്‌ഥാനത്തെ എൻട്രൻസ് പരീക്ഷയ്ക്കായി വിപുലമായ ക്രമീകരണങ്ങൾ

0
36

സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പിനായി വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ സന്നദ്ധ പ്രവർത്തകരെ സാമൂഹ്യ സന്നദ്ധ സേന വിന്യസിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പിനായി വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ സന്നദ്ധ പ്രവർത്തകരെ സാമൂഹ്യ സന്നദ്ധ സേന വിന്യസിപ്പിച്ചു. 4068 സന്നദ്ധ പ്രവർത്തകരാണ് പ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. തെർമൽ സ്കാനിങ് , സാനിറ്റൈസേഷൻ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകും.

പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതോടൊപ്പം ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും. രാവിലെ 7 മുതൽ വൈകുന്നേരം 5.30 വരെയാണ് പ്രവർത്തന സമയം. പരീക്ഷ കേന്ദ്രങ്ങളുള്ള കണ്ടെയ്ൻമെൻറ് സോണുകളിലുൾപ്പെടെ പ്രത്യേക സജ്ജീകരണങ്ങളും സന്നദ്ധ സേന പ്രവർത്തകർക്ക് ആവശ്യമായ എല്ലാ സുരക്ഷ മുൻകരുതലുകളും സാമൂഹ്യ സന്നദ്ധസേന ഒരുക്കിയിട്ടുണ്ട്.

യുവജന കമ്മീഷൻ, യുവജനക്ഷേമ ബോർഡ് പ്രതിനിധികൾ ഉൾപ്പെടെയുള്ള സന്നദ്ധ സേന പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങളിൽ ഭാഗമാകും. യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലും യുവജന കമ്മീഷൻ അംഗങ്ങള്‍ സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും വോളണ്ടിയറാകും

Leave a Reply