സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 14 പേർക്കാണ് രോഗം ഭേദമായത്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോട്, മലപ്പുറം ജില്ലകളിൽനിന്നുള്ള ഓരോരുത്തർക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ മഹാരാഷ്ട്രയിൽനിന്നു വന്നതാണ്.മറ്റൊരാൾക്ക് സമ്പർക്കം മൂലമാണ് രോഗം പകർന്നത്. പാലക്കാട്- നാല്,കൊല്ലം- മൂന്ന്, കണ്ണൂർ, കാസർകോട് -രണ്ടുവീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് -ഒരോ ആൾ വീതം എന്നിങ്ങനെയാണ് രോഗം ഭേദമായത്. ഇതുവരെ 497 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 111 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 20711 പേരാണ്നിരീക്ഷണത്തിലുള്ളത്. 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 25135 എണ്ണംരോഗബാധയില്ല എന്ന്ഉറപ്പായിട്ടുണ്ട്. മുൻഗണനാ വിഭാഗങ്ങളിൽപ്പെട്ട 1508 സാമ്പിളുകളാണ് പ്രത്യേകം ശേഖരിച്ചത്. അതിൽ 897 എണ്ണം നെഗറ്റീവാണ്. കണ്ണൂരിലാണ് കൂടുതൽ പേർ ചികിത്സയിലുള്ളത്- 47 പേർ.കോട്ടയം 18, ഇടുക്കി 14, കൊല്ലം 12, കാസർകോട് ഒമ്പത്, കോഴിക്കോട് നാല്, മലപ്പുറം തിരുവനന്തപുരം രണ്ട്വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്ക്. ഇടുക്കിയിൽ കഴിഞ്ഞ ദിവസം പോസീറ്റീവ് ആയി ജില്ലാ കളക്ടർ പ്രഖ്യാപിച്ച മൂന്നു കേസുകൾ തുടർപരിശോധനയിൽ നെഗറ്റീവാണെന്ന് വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നും രോഗബാധയുണ്ടാകുന്നത് ആശങ്ക ജനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയാല്‍ സ്ഥിതി വീണ്ടും വഷളാകുമെന്നും കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ചില പോസിറ്റീവ് കേസുകള്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ചില ചരക്കുവണ്ടികള്‍ വന്നപ്പോള്‍ അതിലൂടെ ലഭിച്ചതാണ്. എല്ലാവരും രോഗം പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ അശ്രദ്ധ പോലും രോഗപ്പകര്‍ച്ചയ്ക്ക് കരണമായേക്കാം. പല ജില്ലകളിലും ആളുകള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നിലവിലെ സാഹചര്യങ്ങള്‍ക്ക് പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു