ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ. ബിസിസിഐ തന്നെയാണ് ടീം വിവരം പുറത്ത് വിട്ടത്. സൂര്യ കുമാർ യാദവാണ് ഇന്ത്യൻ ക്യാപ്റ്റൻ. സഞ്ജു സാംസണിനൊപ്പം ജിതേഷ് ശർമയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. ഹർദിക് പാണ്ട്യ ടീമിൽ തിരിച്ചെത്തി. ഐപിഎലിൽ മികച്ച പ്രകടനം കാഴ്ചവച്ച ബൗളർ മായങ്ക് യാദവ് ടീമിൽ ഇടം നേടി. ആദ്യ ടി20 ഒക്‌ടോബർ 6 ന് ഗ്വാളിയോറിലും ബാക്കി രണ്ടെണ്ണം ഒക്ടോബർ 9 ന് (ന്യൂഡൽഹി), ഒക്ടോബർ 12 ഹൈദരാബാദിലും നടക്കും.
ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ടി20 ടീം
സൂര്യകുമാർ യാദവ് (c), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (WK), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ്മ (wk), അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മായങ്ക് യാദവ്.
ഈ വർഷം നടന്ന ശ്രീലങ്കൻ പര്യടനത്തിലെ ടി-20 സീരീസിൽ അവസാന രണ്ട് മത്സരങ്ങൾ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. അത് കൊണ്ട് ഇന്ത്യയുടെ ഈ വർഷം നടക്കാൻ പോകുന്ന പര്യടനങ്ങളിൽ സഞ്ജുവിന് അവസരം ലഭിക്കില്ല എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ദുലീപ് ട്രോഫി താരത്തിനെ രക്ഷിച്ചു.
രണ്ട് മത്സരങ്ങളിൽ നിന്നായി 196 റൺസ് ആണ് സഞ്ജു അടിച്ചെടുത്തത്. അത് താരത്തിന് വിനയായി. ഇറാനി കപ്പിനുള്ള ടീമിൽ ബിസിസിഐ സഞ്ജുവിനെ ഉൾപ്പെടുത്താത്തതിൽ ആരാധക രോക്ഷം വളരെ വലുതായിരുന്നു. എന്നാൽ ബിസിസിഐ അദ്ദേഹത്തെ അന്താരാഷ്ര ടീമിലേക്ക് കയറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഇറാനി കപ്പിലേക്ക് തിരഞ്ഞെടുക്കാതിരുന്നത്.