സമരമുഖങ്ങളില്‍ തീപാറുന്ന നേതാവ്,മരണക്കിടക്കയില്‍ നിന്ന് ഫിനിക്‌സ് പക്ഷിയേപ്പോലെ ഉയര്‍ത്തെഴുേന്നറ്റവന്‍, വിടപറയുന്നത് ഇടുക്കിയുടെ യുവനായകന്‍

0
28

തൊടുപുഴ: ഇന്നലെ തൊടുപുഴ മടകത്തനത്തുവെച്ച് വൈകിട്ട് ആറ് മണിയോടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത് കോണ്‍ഗ്രസിന്റെ ഇടുക്കിയുടെ ശക്തമായ നേതാവിനെയാണ്.ഇടുക്കിയില്‍ ഒട്ടും വേരോട്ടമില്ലാത്ത കെ എസ് യുവിന് ശക്തമായ അടിത്തറപാകിയത് നിയാസ് കൂരാപ്പള്ളി എന്ന നേതാവാണ്. മികച്ച സംഘാടകനായിരുന്നു നിയാസ്, കോളേജ് യൂണിറ്റ് തലത്തിലേക്ക് ഇറങ്ങിചെന്ന് സംഘനയെ ശക്തമാക്കാന്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു. വി എസ് ജോയ് പ്രസിഡന്റായ മുന്‍ കമ്മറ്റിയിലെ ഏറ്റവും മികച്ച ജില്ലാ പ്രസിഡന്റായിരുന്നു വിദ്യാര്‍ത്ഥികളുടെ സ്വന്തം നിയാസിക്ക. ജില്ലാ പ്രസിഡന്റായിരിക്കുന്ന കാലയളവില്‍ ഇടുക്കി ജില്ലയില്‍ സംഘടനാ അടിസ്ഥാനത്തില്‍ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 14 ല്‍ 13 കോളേജിലും യൂണിയന്‍ പിഠിച്ചെടുത്ത് നിയാസ് മികവ് തെളിയിച്ചിരുന്നു.

മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ ആദ്യമായി കെഎസ്‌യൂ അധികാരത്തില്‍ എത്തുന്നത് നിയാസിന്റെ തണലില്‍ ആണ്.ആ കാലഘട്ടത്തില്‍ നിരവധി കൊടിയ ആക്രമണങ്ങള്‍ക്ക് ഇരയാവുകയും ചെയ്യ്തിരുന്നു.മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ ഉടലെടുത്ത എസ് എഫ് ഐ-കെഎസ്‌യൂ സംഘര്‍ഷം തൊടുപുഴ പ്രൈവറ്റ് ബെസ്റ്റാന്റിലേക്ക് നീങ്ങിയതും വന്‍ അക്രമാസക്തമായതും കെഎസ്‌യൂ പ്രവര്‍ത്തകര്‍ക്ക് രക്ഷകനായി ഓടിയെത്തിയതും പകല്‍ പോലെ സത്യങ്ങളായിരുന്നു.പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമേകാന്‍ നിയാസിനോളം സ്‌നേഹമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ വേറെയില്ലായെന്നാണ് പറയുന്നത്.

ഇടുക്കിയിടെ അമരക്കാരനായിരുന്ന പി.ടി. തോമസിന്റെ അനുയായിട്ടാണ് നിയാസ് എത്തുന്നത്.പിന്നീടാണ് ഇടുക്കിയില്‍ റോയ് കെ പൗലാസ് പക്ഷത്തെ പ്രമുഖനായി നിയാസ് മാറുന്നത്.കെ എസ് യു ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം യൂത്ത് കോണ്‍ഗ്രസില്‍ സജീവമായിരുന്നു.
രാഷ്ട്രീയ പ്രതിയോഗികളുടേയും പൊലീസിന്റെയും മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയ കൂരാപ്പള്ളി ഒരിക്കല്‍ തൊടുപുഴ ടൗണില്‍ വെച്ച് സിപിഎമ്മുകാര്‍ മര്‍ദ്ദിച്ച് മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ചു പോയപ്പോള്‍ ഒരിക്കല്‍ മരണം മുഖാമുഖം കണ്ടതാണ്. സമരമുഖങ്ങളില്‍ തീപാറുന്ന നിയാസ് കൂരാപ്പള്ളിയുടെ വിടവാങ്ങല്‍ കോണ്‍ഗ്രസിന് ഇടുക്കിയില്‍ തീരാനഷ്ടമാണെന്നാണ് വിലയിരുത്തല്‍.

Leave a Reply