Monday, July 8, 2024
HomeTRENDING NEWSസവാള വിഴുങ്ങിയ മൂര്‍ഖന്‍ പാമ്പ്; വൈറലായി വീഡിയോ

സവാള വിഴുങ്ങിയ മൂര്‍ഖന്‍ പാമ്പ്; വൈറലായി വീഡിയോ

ചെറു ജീവികളെയും ഉരഗങ്ങളെയുമൊക്കെ ഭക്ഷിച്ച് ജീവിക്കുന്ന മൂര്‍ഖന്‍ സവാള വിഴുങ്ങിയതിന്റെ വീഡിയോ വൈറലാകുന്നു. ഒഡീഷയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. 11 സവാളകളാണ് മൂര്‍ഖന്റെ വായില്‍ നിന്ന് പുറത്തുവന്നത്.

ഒഡീഷയിലെ ചെണ്ടിപ്പഡ ഗ്രാമത്തിലുള്ള ശുശാന്ദ് ബഹ്‌റയുടെ വീട്ടിനുള്ളില്‍ നിന്നാണ് സവാള വിഴുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചെത്തിയ പാമ്പുപിടിത്ത വിദഗ്ധരാണ് വീടിനുള്ളില്‍ നിന്നും പാമ്പിനെ പിടികൂടിയത്. പാമ്പിന്റെ വാലില്‍ പിടിച്ചു തൂക്കിയെടുത്തപ്പോഴാണ് ഒന്നിനു പിറകേ ഒന്നൊന്നായി 11 സവാളകള്‍ പാമ്പ് ഛര്‍ദ്ദിച്ചത്. ഇതോടൊപ്പം ഒരു തവളയുമുണ്ടായിരുന്നു. വിശപ്പ് സഹിക്കാനാവാതെയാണ് പാമ്പ് സവാള വിഴുങ്ങിയതെന്നാണ് കരുതുന്നത്. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിനുള്ളിലേക്ക് തുറന്നുവിട്ടു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments