പാലക്കാട്: കൈതോലപ്പായയില്‍ പൊതിഞ്ഞ് 2.35 കോടി കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ വരുന്നത് സാന്‍ഡിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ടുകോടി രൂപ ഡ്രാഫ്റ്റ് വാങ്ങിയ ഇപി ജയരാജന്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇപി ജയരാജന്റെ ചരിത്രമൊന്നും തങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്ന് സതീശന്‍ പറഞ്ഞു.
ദേശാഭിമാനി പത്രത്തിനു വേണ്ടി, ലോട്ടറി രാജാവായിരുന്ന സാന്‍ഡിയാഗോ മാര്‍ട്ടിന്റെ കയ്യില്‍നിന്ന് ഡ്രാഫ്റ്റ് വാങ്ങിച്ചതാണ്, രണ്ടു കോടി രൂപയുടെ ഡ്രാഫ്റ്റ്. കൈതോലപ്പായയില്‍ പൊതിഞ്ഞ് പണം കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ വരുന്നത് അതേ ജയരാജനാണ്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ജയരാജനെതിരേ ഗുരുതര ആരോപണമുണ്ടായത് പാര്‍ട്ടി വേദിയിലാണ്. ആ ജയരാജനാണ് തങ്ങള്‍ക്കെതിരേ ആക്ഷേപം ഉന്നയിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
കേരളത്തില്‍ ഇതുവരെ കാണാത്ത തരത്തില്‍ പൊലീസിന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ്. പൊലീസിന് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് ഒരു സംഘം, അവര്‍ക്കെതിരായ വരുന്ന കേസുകളെല്ലാം ഒഴിവാക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായി വ്യാജകേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ്. ഇതാണ് കേരളത്തിലെ സ്ഥിതി. ഇതിനെതിരായി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്നും