സാമൂഹ്യ ദ്രോഹികള്‍ അക്രമിച്ചപ്പോഴാണ് പൊലീസ് വെടിവെച്ചത്: തൂത്തുക്കുടി വെടിവെയ്പ്പിനെ ന്യായീകരിച്ച് രജനീകാന്ത്

0
238

തൂത്തുക്കുടി:പതിമൂന്നു പേരുടെ ജീവനെടുത്ത തൂത്തുക്കുടി പൊലീസസ് വെടിവെയ്പ്പിനെ ന്യായീകരിച്ച് രജനികാന്ത്. തൂത്തുക്കുടിയില്‍ പൊലീസ്  വെടിവെച്ചത് അക്രമം ഉണ്ടായപ്പോഴാണെന്ന് രജനീകാന്ത് പറഞ്ഞു. ആദ്യം  പൊലീസിന് നേരെയാണ് അക്രമം നടന്നത്. എല്ലാത്തിനും സമരം നടത്തിയാല്‍ തമിഴ്‌നാട് ചുടുകാട് ആവുമെന്നും സാമൂഹ്യ ദ്രോഹികളാണ് അക്രമം നടത്തിയതെന്നും രജനി പറഞ്ഞു. വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു രജനികാന്തിന്റെ രൂക്ഷ പ്രതികരണം. കഴിഞ്ഞ ദിവസം രജനികാന്ത് തൂത്തുക്കുടിയിലെത്തി പരിക്കേറ്റവരെ കണ്ടിരുന്നു.

സമരത്തിന്റെ 100ാം ദിവസം നടന്ന പ്രതിഷേധ മാര്‍ച്ചിന് നേരെയായിരുന്നു വെയിവെയ്പ്പ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്  കളക്ടര്‍ നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിരോധനം കണക്കിലെടുക്കാതെ പ്രതിഷേധക്കാര്‍ കളക്ട്രേറ്റിലേക്ക് പ്രകടനം നടത്തി.

പൊലീസ് വാനിന് മുകളില്‍ നിന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപയും ആശ്രിതര്‍ക്ക്  സര്‍ക്കാര്‍ ജോലിയും പരിക്കേറ്റവര്‍ക്ക് മൂന്നുലക്ഷം രൂപയും നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.പ്രതിഷേധങ്ങളെത്തുടര്‍ന്ന് സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടു.

Leave a Reply