സിനിമത്തമ്പുരാക്കന്മാർ തിലകൻ ചേട്ടനോട് മാപ്പുപറയുമായിരിക്കും” ;ആഷിഖ് അബു

0
64

വിമൻ ഇൻ കളക്ടീവിന് പിന്നാലെ, ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുത്തതിനെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബുവും രം​ഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലാണ് ആഷിഖ് അബുവിന്റെ വിമർശനം.

ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും,

നേരത്തെ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്കു തിരിച്ചെടുക്കുന്നതിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി രം​ഗത്തെത്തിയിരുന്നു. ഇപ്പോള്‍ തിരിച്ചെടുക്കുകയാണെങ്കില്‍ എന്തിനായിരുന്നു ദിലീപിനെ അമ്മ പുറത്താക്കിയതെന്ന് ഡബ്ല്യുസിസി പ്രസ്താവനയില്‍ ചോദിച്ചു. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെയെന്നും ചോദിക്കുന്നു.

Leave a Reply