സിനിമാ സ്റ്റൈലില്‍ കാര്‍ കുറുകെയിട്ട് കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ചു, യുവതി അറസ്റ്റില്‍

0
29

ആലപ്പുഴ: കാര്‍ കുറുകെയിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈ
വറെ മര്‍ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്രയിലൈ ജിജിത്തിന്റെ ഭാര്യ അരുണിമയെ ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് നിന്നു കൊല്ലത്തേക്കു ജിജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ എറണാകുളത്തുനിന്നു കൊല്ലത്തേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.പുറക്കാട് ജംക്ഷനില്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടയില്‍ കാര്‍ ബസിനു കുറുകേയിട്ടു ്രൈഡവറുടെ കാബിനുള്ളിലേക്കു കയറി മര്‍ദിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Leave a Reply