ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധു പ്രവേശിച്ചു. ചൈനയുടെ ചെന്‍ യു ഫെയിയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തോല്‍പ്പിച്ചത്. അവസാന പോയിന്റ് വരെ ഒന്നാം ഗെയിം ഒപ്പത്തിനൊപ്പമായിരുന്നു. രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ സ്കോര്‍ 4-4 എന്ന പോയിന്റ് വരെ ഒപ്പം .പിന്നീട് സിന്ധു ആധിപത്യം പുലര്‍ത്തുകയായിരുന്നു. ജാപ്പനീസ് നാലാം സീഡായ അകാനെ യമഗുച്ചിയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. സിന്ധുവിന്റെ ആദ്യ ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനലാണിത്. ഇന്ന് ഉച്ചകഴിഞ്ഞാ് ഫൈനല്‍