സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു

0
22

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇന്നലെ നടന്ന ആദായനികുതി വകുപ്പ് റെയ്ഡിന് പിന്നാലെയാണ് നടപടി.അതേസമയം നേരത്തെ വെളിപ്പെടുത്തിയ രേഖകളില്‍ ഈ അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടുന്നതായി ബോധ്യപ്പെട്ടാല്‍ നടപടി പിന്‍വലിക്കുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചിട്ടില്ലെന്നാണ് ഐടി വകുപ്പ് പറയുന്നത്. അക്കൗണ്ടില്‍ 4.80 കോടി രൂപയാണ് ഉള്ളത്. ഈ മാസം രണ്ടാം തീയതി ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും ഒരു കോടി രൂപ പിന്‍വലിച്ചിട്ടുണ്ട്.

Leave a Reply