സി.പി.ഐ ദേശീയ കൗണ്‍സില്‍ നിന്ന് സി. ദിവാകരനുള്‍പെടെ നാലുപേര്‍ പുറത്ത്, തനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതാണ് പുറത്താകാന്‍ കാരണമെന്ന് ദിവാകരന്‍

0
24

കൊല്ലം: സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സി. ദിവാകരനുള്‍പെടെ നാലു പേര്‍ പുറത്ത്. സി.എന്‍.ചന്ദ്രന്‍,സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരേയും ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ദിവാകരന്‍ കേരളത്തില്‍ നിന്നള്ള പ്രതിനിധികളുടെ യോഗം ബഹിഷ്‌കരിച്ചു.
കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന യോഗത്തിലാണ് കാനം വിരുദ്ധപക്ഷക്കാരന്‍ കൂടിയായ ദിവാകരനെ ഒഴിവാക്കിയത്. എന്‍.രാജന്‍, എന്‍.അനിരുദ്ധന്‍, പി.വസന്തം, കെ.പി.രാജേന്ദ്രന്‍, ഇ. ചന്ദ്ര ശേഖരന്‍, മഹേഷ് കക്കത്ത് (കാന്‍ഡിഡേറ്റ് അംഗം) എന്നിവര്‍ ദേശീയ കൗണ്‍സിലിലേക്ക് ഇടംപിടിച്ചു.

ആരുടേയും സഹായത്തോടെ തുടരാനില്ലെന്ന് ദിവാകരന്‍ പ്രതികരിച്ചു. തനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതാണ് ഒഴിവാക്കാന്‍ കാരണം. എന്ന് കരുതി ഒഴിവാക്കിയതില്‍ നിരാശയില്ലെന്നും ദിവാകരന്‍ പറഞ്ഞു. സുധാകര്‍ റെഡ്ഡിയുടെ തണലില്‍ കമ്മിറ്റിയിലേക്ക് വരേണ്ട. പക്ഷേ സി.ദിവാകരന്‍ എന്നും സി.ദിവാകരന്‍ തന്നെയായിരിരിക്കും. കേരള നേതൃത്വം തനിക്ക് വേണ്ടി സംസാരിച്ചോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.നടപടിയിലെ അതൃപ്തി വ്യക്തമാക്കി കേരളത്തില്‍ നിന്നുള്ള പ്രതിനിധി യോഗത്തില്‍ നിന്നും ദിവാകരന്‍ വിട്ടുനിന്നു

ദേശീയ കൗണ്‍സിലില്‍ പുതുതായി കേരളത്തില്‍ നിന്ന് അഞ്ചു പേരുണ്ട്. എന്‍.രാജന്‍, എന്‍.അനിരുദ്ധന്‍, പി.വസന്തം, കെ.പി.രാജേന്ദ്രന്‍, ഇ.ചന്ദ്ര ശേഖരന്‍, മഹേഷ് കക്കത്ത് (കാന്‍ഡിഡേറ്റ് അംഗം) എന്നിവരാണ് പുതുതായി കൗണ്‍സിലിലെത്തിയവര്‍. കൊല്ലത്ത് നടക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന മാര്‍ച്ചോടെ ഇന്ന്സമാപനം കുറിക്കും.

Leave a Reply