റിയാദ്
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ സൗദിയിലെ ഇന്ത്യന്‍ സ്‌കളുകള്‍ക്ക് മികച്ച വിജയം. ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ മാത്രം 2,900 കുട്ടികളാണ് ഈ വര്‍ഷം പത്താം ക്ലാസ്് പരീക്ഷ എഴുതിയത്.
ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതിയത് ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലാണ്. 864 കുട്ടികള്‍ എഴുതിയ പത്താം ക്ലാസ് പരീക്ഷയില്‍ ഈ വര്‍ഷവും ദമ്മാം സ്‌കൂളിന് നൂറുമേനി വിജയമാണ്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 97.8 ശതമാനം മാര്‍ക്ക് നേടി ലിയാന തയ്യിലും അനശ്വര ശശിധരനും സ്‌കൂളില്‍ ഒന്നാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 97 ശതമാനം മാര്‍ക്ക് ലഭിച്ച അര്‍ജുന്‍ അനില്‍ ആണ് ഒന്നാം സ്ഥാനം ലഭിച്ചത്. 167 കുട്ടികള്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി.
ദമ്മാം അല്‍ കൊസാമ ഇന്റര്‍നാഷണല്‍ സ്‌കൂളിനും ഈ വര്‍ഷം മികച്ച വിജയം നേടാനായി.
ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തു സ്‌കൂളുകളില്‍ നിന്നും സ്വകര്യ മാനേജ്മന്റ് സ്‌കൂളുകളില്‍ നിന്നുമായി മൂവായിരത്തി അഞ്ഞൂറോളം കുട്ടികളാണ് ഈവര്‍ഷം സൗദിയില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയത്.