ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം പി ശശിതരൂര്‍ മുന്‍കൂര്‍ ജാമ്യം തേടി ഡല്‍ഹിയിലെ പാട്യാല കോടതിയെ സമീപിച്ചു.ജാമ്യാപേക്ഷ ബുധനാഴ്ച രാവിലെ 10 ന് കോടതി പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് തരൂരിനോട് ഈ മാസം ഏഴിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. തന്നെ അറസ്റ്റ് ചെയ്യാതെ ഡല്‍ഹി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യം നിര്‍ബന്ധമായും നല്‍കേണ്ടതാണെന്നാണ് തരൂര്‍ പറയുന്നത്.
കേസില്‍ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീക്കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 2014 ജനുവരി 17 നു ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു