Sunday, October 6, 2024
HomeNewsKerala'സുപ്രീംകോടതിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയില്‍' ; ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്

‘സുപ്രീംകോടതിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയില്‍’ ; ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി : ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ കൊളിജിയം ശുപാര്‍ശ നല്‍കിയിട്ടും തീരുമാനമെടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്തെത്തിയത്. കേന്ദ്രം നിയമനം വൈകിക്കുന്നതിനെതിരെ സുപ്രീംകോടതി വിധി പ്രസ്താവിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജസ്റ്റിസ് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസിന് കത്തയച്ചു.

കേന്ദ്രസര്‍ക്കാരിന്റെ നടപടിയിലൂടെ സുപ്രീംകോടതിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്തില്‍ പറഞ്ഞു. വിഷയത്തില്‍ ഇനിയും ഇടപെട്ടില്ലെങ്കില്‍ ചരിത്രം മാപ്പുതരില്ല. സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് കെ എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരുടെ നിയമനം ഇനിയും വൈകിക്കരുത്.

കേന്ദ്രം നിയമനം വൈകിക്കുന്നതിനെതിരെ സുപ്രീംകോടതി വിധി പ്രസ്താവിക്കണം. ഇതിനായി ഏഴംഗ ബെഞ്ച് രൂപീകരിക്കണം. സുപ്രീംകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിമാരാകണം ഏഴംഗ ബൈഞ്ചിലുണ്ടാകേണ്ടതെന്നും കുര്യന്‍ ജോസ്ഫ് കത്തില്‍ ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് സുപ്രീംകോടതിയിലെ മറ്റ് 22 ജഡ്ജിമാര്‍ക്ക് കൈമാറിയിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments