Sunday, September 29, 2024
HomeTRENDING NEWSസുശാന്തിന്റെ മരണത്തിൽ ഞെട്ടലോടെ സിനിമാലോകം

സുശാന്തിന്റെ മരണത്തിൽ ഞെട്ടലോടെ സിനിമാലോകം

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ബയോപിക് ‘എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’യാണ് പ്രധാന ചിത്രം. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

സുശാന്തിന്റെ മുന്‍ മാനേജര്‍ തിങ്കളാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ടെലിവിഷന്‍ താരം, നര്‍ത്തകന്‍ എന്നീ നിലയിലും പ്രശസ്തനാണ്. ടിവി സീരിയലിലൂടെയാണ് സുശാന്ത് അഭിനയ രംഗത്തേക്കുന്നത്. ചേതന്‍ ഭഗത്തിന്റെ ‘ത്രീ മിസ്റ്റേക്‌സ് ഓഫ് ലൈഫ്‌’ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ‘കൈ പോ ചെ’ ആണ് ആദ്യ ചിത്രം.

അതേവര്‍ഷം പുറത്തിറങ്ങിയ ‘ശുദ്ധ് ദേശീ റോമാന്‍സ്’ എന്ന ചിത്രം ഹിറ്റായി. എം.എസ്. ധോണി; ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ ടൈറ്റില്‍ റോളിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2019ല്‍ പുറത്തിറങ്ങിയ ‘ചിച്ചോര്‍’ ആണ് അവസാന ചിത്രം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments