സെന്റ് ഗ്രീഗോറിയോസ് ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസിന് വര്‍ണ്ണശബളമായ സമാപനം

0
31

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ജൂബിലി വേദമഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ 2019-ന് സമാപനം കുറിച്ചു. നാഷണല്‍ ഇവാഞ്ചലിക്കല്‍ ദേവാലയാങ്കണത്തില്‍ നടന്ന കുട്ടികളുടെ വര്‍ണ്ണശബളമായ ഘോഷയാത്രയെ തുടര്‍ന്ന് ഓ.വി.ബി.എസ്. ഗായക സംഘത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍, സെന്റ് ഗ്രീഗോറിയോസ് മഹാഇടവക വികാരി ഫാ. ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സണ്ഡേസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കുര്യന്‍ വര്‍ഗ്ഗീസ് സ്വാഗതവും, മഹാഇടവക സെക്രട്ടറി ജിജി ജോണ്‍ നന്ദിയും രേഖപ്പെടുത്തി. ഓ.വി.ബി.എസ്. ഡയറക്ടര്‍ ഫാ. ബിജോയ് ജോര്‍ജ്ജ്, ഇടവക സഹവികാരി ഫാ. ജിജു ജോര്‍ജ്ജ്,ഇടവക ട്രഷറാര്‍ മോണീഷ് പി. ജോര്‍ജ്ജ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം കോശി മാത്യൂ, ഭദ്രാസന കൗണ്‍സില്‍ മെംബര്‍ എബ്രഹാം സി. അലക്‌സ്, സണ്ഡേസ്‌ക്കൂള്‍ ട്രഷറാര്‍ ഫിലിപ്‌സ് ജോണ്‍, ഓ.വി.ബി.എസ്. സ്റ്റാര്‍ സെലക്ഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ പി.സി. ജോര്‍ജ്ജ്, സണ്‍ഡേസ്‌ക്കൂള്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ഷിബു പി. അലക്‌സ്,സണ്ഡേസ്‌ക്കൂള്‍ സെക്രട്ടറി എബി സാമുവേല്‍, ഓ.വി.ബി.എസ്. സൂപ്രണ്ട് മനോജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഓ.വി.ബി. എസ്. ഡെപ്യൂട്ടി സൂപ്രണ്ട് ജേക്കബ് റോയ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓ.വി.ബി.എസ്.സ്റ്റാര്‍-2019 ആയി ജെഫി ആന്‍ സജിയെയും, റണ്ണര്‍-അപ്പായി നേഹാ സാറാ വറുഗീസിനെയും തെരഞ്ഞെടുത്തു. സണ്ഡേസ്‌ക്കൂള്‍ ഹെഡ്‌ബോയ് ഫെബിന്‍ ജോണ്‍ ബിജു, ഹെഡ്‌ഗേള്‍ സാനിയ സൂസന്‍ സുനില്‍ എന്നിവര്‍ ചേര്‍ന്ന് പതാക താഴ്ത്തിയതോടു കൂടി ചടങ്ങുകള്‍ അവസാനിച്ചു. കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ സമാപന ചടങ്ങുകള്‍ക്ക് കൊഴുപ്പേകി. ‘നല്ലത് തെരഞ്ഞെടുക്കാം’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ച അവധിക്കാല വേദപഠന ക്ലാസില്‍ 600-ഓളം കുട്ടികളും 67 അദ്ധ്യാപകരും പങ്കെടുത്തു. സാനിയ സൂസന്‍ സുനില്‍, റൂത്ത് റോസ് ലാലു എന്നിവര്‍ മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയിരുന്നു.

Leave a Reply