സെല്‍ഫിയെടുക്കാന്‍ വന്നതാണോ അഭിമന്യുവിന്റെ വീട്ടില്‍, സുരേഷ് ഗോപിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

0
30

മഹാരാജാസ് കോളജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച ബിജെപി എംപി സുരേഷ് ഗോപിയുടെ പെരുമാറ്റം വിവാദമാകുന്നു. അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാന്‍ വട്ടവടയിലെത്തിയപ്പോള്‍ ചിരിച്ചു സെല്‍ഫിയെടുത്ത സുരേഷ് ഗോപിയുടെ ചിത്രങ്ങളാണ് വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്.

സന്തോഷത്തോടെ നടന്നുവരുന്നതിന്റെയും ജനക്കൂട്ടത്തിനൊപ്പം സെല്‍ഫിയെടുക്കുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിക്കെതിരെ ഉയരുന്നത്. കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തെ അപമാനിക്കുകയാണ് എംപി ചെയ്തതെന്നും വട്ടവടയില്‍ വിനോദ സഞ്ചാരത്തിനെത്തിയതല്ല എന്ന് ഓര്‍ക്കണമായിരുന്നുവെന്നും വിമര്‍ശനനങ്ങളുയരുന്നു. എപിയുടെ പെരുമാറ്റം നാടിന് അപമാനമായെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുയരുന്നുണ്ട്.

Leave a Reply