Friday, July 5, 2024
HomeNewsKeralaസൈബർ ആക്രമണങ്ങളിൽ പൊലീസിനും വനിതാ കമ്മിഷനും പരാതി നൽകി അച്ചു ഉമ്മൻ

സൈബർ ആക്രമണങ്ങളിൽ പൊലീസിനും വനിതാ കമ്മിഷനും പരാതി നൽകി അച്ചു ഉമ്മൻ

തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പരാതി നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മൻ. സെക്രട്ടേറിയറ്റിലെ ഒരു മുൻ ഉദ്യോഗസ്ഥനെതിരെ പൂജപ്പുര പൊലീസിനും, വനിതാ കമ്മിഷനും, തിരഞ്ഞെടുപ്പു കമ്മിഷനുമാണ് അച്ചു പരാതി നൽകിയിരിക്കുന്നത്. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ലെന്നും, ധൈര്യമുള്ളവർ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

“പിതാവിനെ ജീവിതകാലം മുഴുവൻ വേട്ടയാടിയിരുന്നവർ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണ്. അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സൈബർ ആക്രമണം നടത്തുന്നത്. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുള്ളവർ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ”- അച്ചു ഉമ്മൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അച്ചുവിന്റെ സമൂഹമാധ്യമ അക്കൗണ്ടിലെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് വിവിധ ചാനലുകളുടെ ലോഗോയും മറ്റും വ്യാജമായി ചേർത്ത് വലിയ പ്രചാരണമാണ് നടക്കുന്നത്. സൈബർ ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ അടക്കമുള്ളവരും പ്രതികരിച്ചിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments