Saturday, January 11, 2025
HomeNewsKerala‘സൈബർ ബുള്ളിയിങിന് പ്രധാന കാരണക്കാരൻ താങ്കൾ ആണ്’; രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി ഹണി...

‘സൈബർ ബുള്ളിയിങിന് പ്രധാന കാരണക്കാരൻ താങ്കൾ ആണ്’; രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി ഹണി റോസ്

തന്റെ മൗലികാവകാശങ്ങളിലേക്ക് കടന്നു കയറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി ഹണി റോസ്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. തനിക്കെതിരെയുള്ള ഭീഷണികൾക്കും സൈബർ ബുള്ളിയിങിനും കാരണക്കാരൻ രാഹുൽ ഈശ്വറാണെന്ന് ഹണി റോസ് പരാതിയിൽ പറയുന്നു. ഉദ്ഘാടന ചടങ്ങുകളിലും മറ്റുമുള്ള ഹണിയുടെ വസ്ത്രധാരണത്തെ രാഹുൽ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ സാമൂഹ്യ മാധ്യമത്തിൽ രാഹുലിനെ ഹണി റോസ് നിശിതമായി വിമർശിച്ചു. പിന്നാലെയാണ് പരാതി.എന്നാൽ വിമർശനത്തിന് ഹണി റോസ് അതീതയല്ലെന്നും, അധിക്ഷേപിച്ചെന്ന് തെളിയിച്ചാൽ ജയിലിൽ പോകാൻ താൻ തയ്യാറെന്നുമാണ് രാഹുൽ ഈശ്വറിന്റെ മറുപടി.”രാഹുൽ ഈശ്വർ, ഞാനും എന്റെ കുടുബവും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നത് അതിന് പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്.’ ഇങ്ങനെ വിവരിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിട്ടതിന് പിന്നാലെയാണ് ഹണി റോസ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. താൻ ബോബി ചെമ്മണ്ണൂരിനെതിരെ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളായാനും, ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമാണ് രാഹുൽ ഈശ്വറിന്റെ ശ്രമമെന്ന് ഹണി റോസ് ആരോപിക്കുന്നു. സൈബർ ഇടത്തിലൂടെ സംഘടിതമായ ഒരു ആക്രമണമാണ് രാഹുൽ ഈശ്വർ ആസൂത്രണം ചെയ്യുന്നതെന്നും ഹണി പറയുന്നു. വസ്ത്രം സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുവെന്നും വ്യക്തമാക്കിയാണ് രാഹുലിനെതിരെ നിയമ നടപടിക്ക് തുടക്കമിടുന്ന കാര്യം ഹണി വ്യക്തമാക്കിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments