സോളാര്‍ കേസ് ഇന്ന് വീണ്ടും കൊട്ടാരക്കര കോടതിയില്‍; ഗണേഷ് കുമാറിന് നിര്‍ണായകം

0
20

കൊല്ലം: സോളാര്‍ കേസ് കൊട്ടാരക്കര കോടതി ഇന്ന് പരിഗണിക്കും. സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരിയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഗൂഢാലോചന നടന്നുവെന്നും ആരോപിച്ചുള്ള ഹര്‍ജിയാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കുന്നത്. 

കെബി ഗണേഷ് കുമാര്‍ എംഎല്‍എയേയും, സോളാര്‍ പരാതിക്കാരിയേയും എതിര്‍കക്ഷിക്കാരായി അഭിഭാഷകനായ സുധീര്‍ ജേക്കബ് ആണ് ഹര്‍ജി നല്‍കിയത്. കേസില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തി രണ്ടു വര്‍ഷം മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്ത് എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവിട്ടത്. 

തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞമാസം തള്ളിയിരുന്നു. കെബി ​ഗണേഷ് കുമാർ ഇന്ന് കോടതിയിൽ ഹാജരായേക്കും. കേസില്‍ 2018 ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊട്ടാരക്കര കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു. 

Leave a Reply