Wednesday, July 3, 2024
HomeLIFEസ്ത്രീകളെ മാത്രം പോര, കുട്ടികളേയും ബഹുമാനിക്കാന്‍ അവരെ പഠിപ്പിക്കണം; കൊലയാളികളെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ വിജയ് സേതുപതി

സ്ത്രീകളെ മാത്രം പോര, കുട്ടികളേയും ബഹുമാനിക്കാന്‍ അവരെ പഠിപ്പിക്കണം; കൊലയാളികളെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ വിജയ് സേതുപതി

കത്തുവയില്‍ എട്ടുവയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട കൊല്ലപ്പെട്ടതിനെ പിന്തുണയ്ക്കുന്ന വിദ്യാസമ്പന്നരെ കാണുന്നത് തന്നെ അസ്വസ്ഥപ്പെടുത്തുകയാണെന്ന് നടന്‍ വിജയ് സേതുപതി. അസിഫയ്ക്കും അവളുടെ കുടുംബത്തിനും ഏല്‍ക്കേണ്ടി വന്ന വേദനയ്ക്ക് പകരമാകില്ല പ്രതികള്‍ക്കുള്ള ഒരു ശിക്ഷയുമെന്നും വിജയ് സേതുപതി പറയുന്നു.

സ്ത്രീകളെ എങ്ങിനെ ബഹുമാനിക്കണം, അവരോട് എങ്ങിനെ പെരുമാറണം എന്ന് ആളുകള്‍ക്ക് അറിയാത്ത സ്ഥിതിയാണ്. വിദ്യാഭ്യാസമുള്ള ആളുകള്‍ പോലും കുറ്റവാളികളെ പിന്തുണയ്ക്കുന്നു എന്നതാണ് കൂടുതല്‍ ലജ്ജാകരം. ഇതിന് വേണ്ടി ബോധവസ്തകരണ ക്യാംപെയ്‌നുകള്‍ നടത്തണം. നമ്മുടെ വീട്ടിലും സ്ത്രീകളുണ്ട് എന്ന് നമ്മളെല്ലാവരും മനസിലാക്കണം. സ്ത്രീകളെ മാത്രം ബഹുമാനിക്കണം എന്നല്ല, കുട്ടികളേയും ബഹുമാനിക്കണം എന്ന നമ്മള്‍ അവരെയൊക്കെ പഠിപ്പിച്ചു കൊടുക്കേണ്ട അവസ്ഥയാണെന്നും വിജയ് സേതുപതി ചൂണ്ടിക്കാണിക്കുന്നു.

സ്റ്റണ്ട് യൂനിയന് വേണ്ടി വിജയ രക്തധാനം ചെയ്യുകയും ചെയ്തു. ഷൂട്ടിങ്ങിനിടയില്‍ നമുക്ക് വേണ്ടി രക്തം ചൊരിയുകയാണ്  അവര്‍ ചെയ്യുന്നത്. അവരുടെ കഠിനാധ്വാനത്തിനും, ത്യാഗത്തിനും പകരമാകില്ല തന്റെ ഈ പ്രവര്‍ത്തിയെന്നും അദ്ദേഹം പറയുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments