സ്റ്റാലിനൊപ്പം ചേര്‍ന്ന് കമല്‍ ഹാസന്‍; ഡിഎംകെയുമായി സഖ്യം പ്രഖ്യാപിച്ചു, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

0
21

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യം പ്രഖ്യാപിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം . വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിനായി ഇരുവരും ഒന്നിച്ചിറങ്ങും. 2025ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എം ഒരു സീറ്റ് നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമല്‍ഹാസന്റെ പാര്‍ട്ടിക്ക് സീറ്റ് നല്‍കിയേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലായിരുന്നു ഇത്. കമല്‍ഹാസനും ഭരണകക്ഷി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും തമ്മിലുള്ള കരാര്‍ ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ വച്ചാണ് നടന്നത്.തന്റെ പാര്‍ട്ടി ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചേര്‍ന്നത് രാജ്യത്തിനുവേണ്ടിയാണ്, അല്ലാതെ സ്ഥാനത്തോടുള്ള പരിഗണനയോടെയല്ലെന്ന് കമല്‍ഹാസന്‍ ചെന്നൈയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Leave a Reply