സ്വയം ചെറുതാവുന്ന പ്രവൃത്തികള്‍ ഗവര്‍ണര്‍ അവസാനിപ്പിക്കണം, ഗവര്‍ണര്‍ക്കെതിരെ ഇ.പി ജയരാജന്‍

0
37

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സ്വയം ചെറുതാവുന്ന പ്രവൃത്തികള്‍ ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. ഉള്ള കാര്യം നേരെ മുഖത്തുനോക്കി പറയുന്നയാളാണ് മുഖ്യമന്ത്രി. കര്‍ട്ടനു പുറകില്‍നിന്ന് കളിക്കുന്നവരല്ല നല്ല കമ്യൂണിസ്റ്റുകാരെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.നിയമസഭ കയ്യാങ്കളിക്കിടെ വി.ശിവൻകുട്ടിയെ കണ്ടിട്ടില്ലെന്ന നിലപാട് ഇപി ജയരാജൻ ആവർത്തിച്ചു. ശിവൻകുട്ടിയെ മർദ്ദിച്ച് ബോധം കെടുത്തിയെന്നും അദ്ദേഹം ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.ഇതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമ‍ർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തുവന്നു. ഗവർണർ സർക്കാരിനും സർവകലാശാലക്കുമെതിരെ തെറ്റായ പ്രചാരവേല നടത്തുന്നു. ജനങ്ങളുടെ കൺമുന്നിലുള്ള കാര്യങ്ങൾ ഗവർണർ വളച്ചൊടിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply