സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നിച്ച് മുന്നേറാം: റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

0
36

രാജ്യത്തെ ജനങ്ങള്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടത്. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നിച്ച് മുന്നേറാം. പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

വര്‍ണാഭമായ ചടങ്ങുകളോടെ രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ന്യൂഡല്‍ഹിയില്‍ ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയാണ് മുഖ്യാതിഥി.

കര, നാവിക, വ്യോമ സേനകളും വിവിധ അര്‍ധസൈനിക വിഭാഗവും എന്‍എസ്എസ്, എന്‍സിസി വിഭാഗങ്ങളും കര്‍ത്തവ്യപഥിലൂടെയുള്ള പരേഡില്‍ അണിനിരക്കും. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. ഈജിപ്ത് സായുധ സേനയും ബാന്‍ഡ് സംഘവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകും.

Leave a Reply